< Back
Kerala
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി
Kerala

സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി

Web Desk
|
16 Nov 2024 4:06 PM IST

സന്ദീപ് വാര്യർ നാളെ പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കാണും

കോഴിക്കോട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന് ഇനി നല്ല കാലമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ സിപിഎമ്മിന് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിനെ വിമർശിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'സന്ദീപ് വാര്യർ നാളെ പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കാണും. കോൺഗ്രസിലേക്ക് ഇനിയും ഒഴുക്ക് തുടരും, പാലക്കാട് വലിയ വിജയമുണ്ടാകുമെന്നും സന്ദീപിന്റെ വരവ് അത് കൂടുതൽ മെച്ചപ്പെടുത്തുമെന്നും' പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.




Similar Posts