< Back
Kerala
കേരളത്തിന്റെ സാമൂഹിക ജാഗ്രതക്ക് നാം നൽകിയ വിളിപ്പേരായിരുന്നു എം.ടി: പി. മുജീബുറഹ്മാൻ
Kerala

കേരളത്തിന്റെ സാമൂഹിക ജാഗ്രതക്ക് നാം നൽകിയ വിളിപ്പേരായിരുന്നു എം.ടി: പി. മുജീബുറഹ്മാൻ

Web Desk
|
26 Dec 2024 10:52 AM IST

ഭരണകൂടങ്ങളുടെ അമിതാധികാര പ്രയോഗങ്ങൾക്കെതിരിലും ഫാഷിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാൻ അവസാനംവരെ എം.ടിക്ക് കഴിഞ്ഞുവെന്ന് മുജീബുറഹ്മാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കോഴിക്കോട്: കേരളത്തിന്റെ സാമൂഹിക ജാഗ്രതക്ക് നാം നൽകിയ വിളിപ്പേരായിരുന്നു എം.ടിയെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി. മുജീബുറഹ്മാൻ. ഭരണകൂടങ്ങളുടെ അമിതാധികാര പ്രയോഗങ്ങൾക്കെതിരിലും ഫാഷിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാൻ അവസാനംവരെ അദ്ദേഹത്തിന് സാധിച്ചു. ബന്ധരാഹിത്യത്തിന്റെ കെട്ടകാലത്ത് സാമൂഹിക സൗഹാർദത്തിന്റെ വൻമലകൾ തീർക്കുന്ന കഥയും കഥാപാത്രങ്ങളുമായിരുന്നു എം.ടിയുടെ രചനകളെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.


Similar Posts