< Back
Kerala

Kerala
റിയാസ് മൗലവി വധക്കേസ് വിധി അസാരണങ്ങളിൽ അസാധാരണം; അപ്പീൽ നൽകുമെന്ന് മന്ത്രി പി. രാജീവ്
|31 March 2024 5:53 PM IST
പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് വിധിന്യായത്തിന്റെ ഉപസംഹാരത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി: കാസർകോട് റിയാസ് മൗലവി വധക്കേസിലെ വിധി അസാധാരണങ്ങളിൽ അസാധാരണമെന്ന് മന്ത്രി പി. രാജീവ്. 133 പേജുള്ള വിധിന്യായത്തിലെ ഏഴ് കണ്ടെത്തലുകളും പ്രതികളെ കുറ്റവിമുക്തരാക്കാൻ പ്രാപ്തമാണോയെന്ന് സംശയമുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അത് പരിശോധിക്കുന്നുണ്ട്.
ചുരങ്ങിയ ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടി ഡി.എൻ.എ തെളിവുകൾ അടക്കം ശാസ്ത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് വിധിന്യായത്തിന്റെ ഉപസംഹാരത്തിൽ കാണുന്നത്. ഇതെല്ലാം പരിശോധിച്ച് ഉയർന്ന കോടതിയിൽ അപ്പീൽ നൽകുമെന്നും മന്ത്രി പറഞ്ഞു.