< Back
Kerala

Kerala
പി.സതീദേവി വനിതകമ്മീഷന്‍ അധ്യക്ഷയാകും
|17 Aug 2021 3:10 PM IST
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ സതീദേവി ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതാവാണ്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.സതീദേവി വനിതകമ്മീഷന്‍ അധ്യക്ഷയാകും. വടകരയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച് ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
എം.സി ജോസഫൈന്‍ രാജിവെച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. പരാതിക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ജോസഫൈന് രാജിവെക്കേണ്ടി വന്നത്.