< Back
Kerala

Kerala
തെരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എൽഡിഎഫ്: മന്ത്രി മുഹമ്മദ് റിയാസ്
|3 Jun 2022 3:40 PM IST
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മറ്റു കാര്യങ്ങളെല്ലാം എൽഡിഎഫ് നേതൃത്വം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: തെരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എൽഡിഎഫ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ എൽഡിഎഫിന് വോട്ട് വർധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മറ്റു കാര്യങ്ങളെല്ലാം എൽഡിഎഫ് നേതൃത്വം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനവിധി അംഗീകരിക്കുന്നു.
2021 ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിനേക്കാൾ എൽഡിഎഫിന് വോട്ട് വർദ്ധിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മറ്റു കാര്യങ്ങൾ എല്ലാം വിശദമായി തന്നെ LDFനേതൃത്വം പരിശോധിക്കും.
തെരഞ്ഞെടുപ്പ് തോൽവികളിൽ കിതയ്ക്കുന്നവരല്ല, കാര്യങ്ങൾ വിലയിരുത്തി കുതിക്കുന്നവരാണ് എന്നും എൽഡിഎഫ്.