< Back
Kerala
മുഖ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിക്കാമെന്ന് കരുതേണ്ട: മന്ത്രി റിയാസ്
Kerala

മുഖ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിക്കാമെന്ന് കരുതേണ്ട: മന്ത്രി റിയാസ്

Web Desk
|
13 Jun 2022 7:36 PM IST

ഇന്നും മുഖ്യമന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു വൈകീട്ട് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിക്കെതിരെ അവിടെയും പ്രതിഷേധമുണ്ടായി.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിച്ച് ആക്രമിക്കാമെന്ന് കരുതേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രിയുടെ പ്രതികരണം.

ഇന്നും മുഖ്യമന്ത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു വൈകീട്ട് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രിക്കെതിരെ അവിടെയും പ്രതിഷേധമുണ്ടായി.

തിരുവനന്തപുരത്ത് വിമാനത്തിൽവെച്ചും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തടയുകയായിരുന്നു. അതിനിടെ വിമാനത്തിൽ സമാധാനപരമായി പ്രതിഷേധിച്ചവരെ ഇ.പി ജയരാജൻ ആക്രമിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ മുഖ്യമന്ത്രിയെ ആക്രമിച്ച് കലാപം സൃഷ്ടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഇ.പി ജയരാജൻ ആരോപിച്ചു.

Similar Posts