< Back
Kerala
പിക്കപ്പ് ലോറിയിലെ രഹസ്യ അറയിൽ കഞ്ചാവ് പൊതികള്‍; പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട
Kerala

പിക്കപ്പ് ലോറിയിലെ രഹസ്യ അറയിൽ കഞ്ചാവ് പൊതികള്‍; പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട

ijas
|
7 Oct 2022 11:04 AM IST

അർധരാത്രി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്

മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. മീൻ വണ്ടിയിൽ കടത്തിയ 156 കിലോ കഞ്ചാവ് ആണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടു കണ്ണൂർ സ്വദേശികളെ അറസ്റ്റ് ചെയ്തു. കാരാട്ട്കുന്ന് മുഹമ്മദ് റാഹിൽ(22), കൂളംബസാർ ഹർഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്. 78 പൊതികളിലായിരുന്നു മിനി പിക്കപ്പ് ലോറിയിലെ രഹസ്യ അറയിൽ കഞ്ചാവ്. അർധരാത്രി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

Similar Posts