< Back
Kerala
പാദപൂജ വിവാദം; പ്രതിഷേധം ശക്തമാക്കി വിദ്യാർഥി സംഘടനകൾ
Kerala

പാദപൂജ വിവാദം; പ്രതിഷേധം ശക്തമാക്കി വിദ്യാർഥി സംഘടനകൾ

Web Desk
|
14 July 2025 9:29 AM IST

ആലപ്പുഴ ആറ്റുവ വിവേകാനന്ദ വിദ്യാപീഡം സ്‌കൂളിലേക്കും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലേക്കും ഡിവൈഎഫ്‌ഐ, എഐവൈഎഫ്, എഐഎസ്എഫ് സംഘടനകൾ ഇന്ന് മാർച്ച് നടത്തും

ആലപ്പുഴ:പാദപൂജ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി വിവിധ വിദ്യാർത്ഥി യുവജന സംഘടനകൾ. ആലപ്പുഴ ആറ്റുവ വിവേകാനന്ദ വിദ്യാപീഡം സ്‌കൂളിലേക്കും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്‌കൂളിലേക്കും ഡിവൈഎഫ്‌ഐ, എഐവൈഎഫ്, എഐഎസ്എഫ് സംഘടനകൾ ഇന്ന് മാർച്ച് നടത്തും.

രണ്ട് സ്‌കൂളുകൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. എഐഎസ്എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി ബാലവകാശ കമ്മീഷന് പരാതി നൽകി. ബിജെപി ജില്ലാ സെക്രട്ടറി പാദപൂജ ചടങ്ങിൽ പങ്കെടുത്തതോടെയാണ് വിവാദം ചൂട് പിടിച്ചത്. നൂറനാട് ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ കെ.കെ അനൂപിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.

watch video:

Similar Posts