< Back
Kerala

Kerala
മൂന്നാറിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ 'പടയപ്പയുടെ' ആക്രമണം
|5 March 2023 3:56 PM IST
ബസ് മുന്നോട്ട് എടുക്കാതെ നിർത്തിയിട്ട് ഡ്രൈവർ അവസരോചിതമായ ഇടപെടൽ നടത്തിയതിനാൽ വലിയ അപകടം ഒഴിവായി
ഇടുക്കി: മൂന്നാറിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ പടയപ്പ എന്ന കാട്ടാനയുടെ ആക്രമണം. പളനിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സൂപ്പർഫാസ്റ്റ് ബസിന്‍റെ മിറർ ഗ്ലാസ് ആന തകർത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണമുണ്ടായത്. മൂന്നാർ നയമക്കാട് എസ്റ്റേറ്റിന് സമീപം റോഡിൽ നിൽക്കുകയായിരുന്നു പടയപ്പ. ബസ് മുന്നോട്ട് എടുക്കാതെ നിർത്തിയിട്ട് ഡ്രൈവർ അവസരോചിതമായ ഇടപെടൽ നടത്തിയതിനാൽ വലിയ അപകടം ഒഴിവായി.
യാത്രക്കാരെ മണിക്കൂറുകൾ ഭീതിയിലാക്കി ശേഷമാണ് കാട്ട് കൊമ്പൻ മടങ്ങിയത്. അതേസമയം അരിക്കൊമ്പൻ, മൊട്ടവാലൻ, ചക്കക്കൊമ്പൻ തുടങ്ങിയ ആനകളും ഇടുക്കിയിൽ ഭീതി പരത്തുന്നുണ്ട്. ഇതിൽ അപകടകാരിയായ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്.