< Back
Kerala
Pahalgam terror attack case against Muslim league leader on Fb remark
Kerala

പഹൽഗാം ഭീകരാക്രമണം: ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസ്

Web Desk
|
25 April 2025 8:56 PM IST

രാജ്യത്തിനെതിരെ പരാമർശം നടത്തിയെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പരാതിയിലാണ് കാസർക്കോട്ടെ ലീ​ഗ് നേതാവായ ബഷീർ വെള്ളിക്കോത്തിനെതിരെ കേസെടുത്തത്.

കാഞ്ഞങ്ങാട്: പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശത്തിൽ മുസ്‌ലിം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്തിനെതിരെ കേസ്. രാജ്യത്തിനെതിരെ പരാമർശം നടത്തിയെന്ന ഹിന്ദു ഐക്യവേദി നേതാവിന്റെ പരാതിയിലാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യത്തിനെതിരെ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ചില പരാമർശങ്ങൾ നടത്തിയെന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ്.പി ഷാജിയുടെ പരാതിയിലാണ് കേസ്.

ബിഎൻഎസ് 192 വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ 23ന് വൈകിട്ട് ജനം ടിവിയുടെ കാർഡ് ഷെയർ ചെയ്ത ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ ബഷീർ വെള്ളിക്കോത്ത് ഇട്ട കമന്റിനെതിരെയാണ് പരാതി.

Similar Posts