< Back
Kerala
പാലായിൽ വൈദികനെ ഇടിച്ച ശേഷം നിർത്താതെ പോയ കാറും ഉടമയും കസ്റ്റഡിയിൽ
Kerala

പാലായിൽ വൈദികനെ ഇടിച്ച ശേഷം നിർത്താതെ പോയ കാറും ഉടമയും കസ്റ്റഡിയിൽ

അഹമ്മദലി ശര്‍ഷാദ്
|
16 Jan 2026 10:32 PM IST

കാറുടമ മുത്തോലി സ്വദേശി പ്രകാശ് ആണ് പിടിയിലായത്

കോട്ടയം: പാലായിൽ വൈദികനെ ഇടിച്ച ശേഷം നിർത്താതെ പോയ കാറും ഉടമയും കസ്റ്റഡിയിൽ. കാറുടമ മുത്തോലി സ്വദേശി പ്രകാശ് ആണ് പിടിയിലായത്. കാറും പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാലാ രൂപതയിലെ വൈദികൻ ഫാദർ ജോർജ് വർഗീസിനെ ഇടിച്ച ശേഷം നിർത്താതെ പോയ കേസിലാണ് നടപടി. അപകടത്തിൽ വൈദികന് പരിക്കേറ്റിരുന്നു. വിശ്വസ കേന്ദ്രം ഡയറക്ടറും കത്തോലിക്ക കോൺഗ്രസ് ഡയറക്ടറുമാണ് ഫാദർ ജോർജ് വർഗീസ്. ജനുവരി 12ന് ആയിരുന്നു അപകടമുണ്ടായത്.

Similar Posts