< Back
Kerala
പാലക്കാട് സ്‌കൂൾ വിദ്യാർഥിയെ പൊതുമധ്യത്തിൽ മർദിച്ച് സഹപാഠിയുടെ അച്ഛൻ
Kerala

പാലക്കാട് സ്‌കൂൾ വിദ്യാർഥിയെ പൊതുമധ്യത്തിൽ മർദിച്ച് സഹപാഠിയുടെ അച്ഛൻ

Web Desk
|
2 Sept 2022 8:48 AM IST

കുട്ടികൾ തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു, ഇതിന്റെ തുടർച്ചയായാണ് വിദ്യാർഥിയെ മർദിച്ചത്

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിക്ക് മർദനം. സഹപാഠിയുടെ അച്ഛനാണ് പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചത് .

കുട്ടികൾ തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വൈകിട്ട് 5.30യോട് കൂടി മർദനമേറ്റ കുട്ടിയുടെ അച്ഛൻ ബസ് വടക്കഞ്ചേരി സ്റ്റാൻഡിൽ വെച്ച് വിദ്യാർഥിയെ മർദിച്ചത്. കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുട്ടിയുടെ കുടുംബം പരാതി നൽകി.

ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു

Similar Posts