< Back
Kerala

Kerala
പാലക്കാട്ട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
|25 Feb 2024 8:40 AM IST
ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്
പാലക്കാട്: കഞ്ചിക്കോട്ട് വാഹനാപകടത്തിൽ രണ്ട് മരണം. ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. മേപ്പറമ്പ് സ്വദേശി നിഷാദ് (27), കൊടുന്തിരപ്പുള്ളി സ്വദേശി ശിവൻ (57) എന്നിവരാണ് മരിച്ചത്. വാട്ടർടാങ്ക് പരിസരത്ത് വെച്ച് ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ സാരമായി പരിക്കേറ്റ കൊടുന്തിരപ്പുള്ളി നാവക്കോട് സ്വദേശി ഷാജിർ ചികിത്സയിലാണ്.