< Back
Kerala
എലപ്പുള്ളി ബ്രൂവറി; ഒയാസിസിനെതിരെ  മിച്ചഭൂമി കേസെടുക്കുമെന്ന്  റവന്യൂ വകുപ്പ്
Kerala

എലപ്പുള്ളി ബ്രൂവറി; ഒയാസിസിനെതിരെ മിച്ചഭൂമി കേസെടുക്കുമെന്ന് റവന്യൂ വകുപ്പ്

Web Desk
|
12 March 2025 11:38 AM IST

താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് അന്വേഷിക്കാൻ നിർദേശം നൽകി

പാലക്കാട്: പാലക്കാട്ടെ മദ്യ നിർമ്മാണ ശാല നിർമിക്കുന്ന ഒയാസിസിനെതിരെ മിച്ചഭൂമി കേസ്.ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിൽ കേസെടുക്കാമെന്ന് റവന്യു വകുപ്പ് അറിയിച്ചു. താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് അന്വേഷിക്കാൻ നിർദേശം നൽകി.

ഭൂപരിഷ്കരണ നിയമ പ്രകാരം ഒരു കമ്പനിക്ക് കൈവശം വെക്കാവുന്നത് 15 ഏക്കര്‍ സ്ഥലം. പാലക്കാട് എലപ്പുള്ളിയില്‍ ഓയാസിസ് കമ്പനിയുടെ കൈവശം ഒമ്പത് ആധാരങ്ങളിലായി ഉള്ളത് 23.92 ഏക്കര്‍ സ്ഥലമാണ്. ഇതോടെയാണ് കമ്പനിക്ക് എതിരെ മിച്ച ഭൂമി കേസ് ആരംഭിക്കാനുള്ള റവന്യു വകുപ്പ് തീരുമാനം. ഇത് സംബന്ധിച്ച് സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് നിര്‍ദേശവും നല്‍കി. ഇക്കാര്യം റവന്യു മന്ത്രി കെ രാജന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലും സ്ഥിരീകരിച്ചു.

ഒമ്പത് ആധാരങ്ങളുടെ രജിസ്ട്രേഷന്‍ നാല് ഘട്ടമായിട്ടാണ് നടന്നത്. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി സംബന്ധിച്ച വിവരം റവന്യു വകുപ്പിന്‍റെ കൈവശമായതിനാല്‍ രജിസ്ട്രേഷനില്‍ വീഴ്ചയില്ലെന്നാണ് രജിസ്ട്രേഷന്‍ വകുപ്പിന്‍റെ നിലപാട്. നേരത്തെ ഭൂമി തരംമാറ്റാനായി നല്‍കിയ അപേക്ഷയും റവന്യു വകുപ്പ് തള്ളിയിരുന്നു. ഇതോടെ മദ്യ നിര്‍മാണശാല പദ്ധതിയില്‍ സിപിഎമ്മുള്ള അവേശം സിപിഐക്ക് ഇല്ലെന്നാണ് ഒരിക്കല്‍ കൂടി വ്യക്തമാകുന്നത്.


Related Tags :
Similar Posts