< Back
Kerala
പാലക്കാട് വ്യവസായി തൂങ്ങിമരിച്ച നിലയിൽ‍
Kerala

പാലക്കാട് വ്യവസായി തൂങ്ങിമരിച്ച നിലയിൽ‍

Web Desk
|
13 Feb 2023 11:50 AM IST

മരുമകന്റെ ബിസിനസ്‌ ആവശ്യത്തിനായി അയ്യൂബ് സ്വകാര്യ ബാങ്കിൽ നിന്നും വൻ തുക ലോൺ എടുത്തിരുന്നു.

പാലക്കാട്‌: വ്യവസായിയായ മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‍ കണ്ടെത്തി. കള്ളിക്കാട് സ്വദേശി അയ്യൂബാണ് മരിച്ചത്. ബാങ്കിന്റെ ജപ്തി ഭീഷണിയെ തുർന്ന് മാനസിക വിഷമത്തിലായിരുന്നു അയ്യൂബെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരുമകന്റെ ബിസിനസ്‌ ആവശ്യത്തിനായി അയ്യൂബ് സ്വകാര്യ ബാങ്കിൽ നിന്നും വൻ തുക ലോൺ എടുത്തിരുന്നു. മൂന്ന് വീടുകൾ പണയം വച്ചിട്ടായിരുന്നു വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങുകയും ചെയ്തിരുന്നു.

1.38 കോടി രൂപയാണ് തിരിച്ചടയ്ക്കാൻ ഉണ്ടായിരുന്നത്. പണം തിരിച്ചടയ്ക്കാനാവാതെ വന്നതോടെ ഒരാഴ്ച മുമ്പ് ജപ്തി നോട്ടീസ് വരികയും ചെയ്തിരുന്നു. ഇതോടെ വലിയ മാനസിക സംഘർഷത്തിലായിരുന്ന അയ്യൂബിനെ ഇന്ന് രാവിലെ അഞ്ചോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Similar Posts