< Back
Kerala

Kerala
പാലക്കാട്ട് കൊട്ടിക്കലാശം നാളെ; പ്രചാരണം അവസാനലാപ്പിൽ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ
|17 Nov 2024 6:15 AM IST
പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് ഷോ ഇന്ന്, മൂന്നിടത്ത് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങൾ
പാലക്കാട്: കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ പാലക്കാട് പ്രചാരണം തീപാറുകയാണ്. സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയതോടെ പാലക്കാട്ട് മത്സരം കനത്തു. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് ഷോയും മണ്ഡലത്തിൽ സംഘടിപ്പിക്കും.
അതേസമയം, എൽഡിഎഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്നും മണ്ഡലത്തിൽ തുടരും. കണ്ണാടിയിലും ഒലവക്കോടും സുൽത്താൻ പേട്ടിലുമാണ് മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങൾ. ഇരട്ട വോട്ട് ആരോപണവും മുന്നണികൾക്കിടയിൽ സജീവമാണ്.