< Back
Kerala

Kerala
പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട ; 170 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി
|25 Feb 2022 9:50 AM IST
ഇന്നലെ വടക്കഞ്ചേരിക്കടുത്തു നിന്ന് 188 കിലോ കഞ്ചാവ് പിടികൂടിയിരുന്നു
പാലക്കാട് വാളയാറിൽ നിന്നും 170 കിലോ കഞ്ചാവ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് പിടികൂടി. എറണാകുളം സ്വദേശിക്കവേണ്ടി ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ടു വന്നതായിരുന്നു. സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിലായി. ഇവരുടെ പക്കലുണ്ടായിരുന്ന വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
ഇന്നലെ വടക്കഞ്ചേരിക്കടുത്തു നിന്ന് 188 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കാറിൽ കടത്തുകയായിരുന്ന 191 കിലോ കഞ്ചാവാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. ആന്ധ്രയിൽ നിന്ന് തൃശൂരിലേക്കായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്. 85 പാക്കറ്റുകളിലായാണ് പ്രതികൾ കഞ്ചാവ് കാറിൽ ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായവർ ഇതിന് മുൻപും കഞ്ചാവു കടത്ത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം തുടർനടപടികൾക്കായി പ്രതികളെ ആലത്തൂർ എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി.