< Back
Kerala

Kerala
പാലക്കാട്ട് സഹകരണ ബാങ്ക് കുത്തിത്തുറന്ന് കവർച്ച; ഏഴ് കിലോയിലധികം സ്വർണ്ണവും പണവും നഷ്ടമായി
|26 July 2021 12:01 PM IST
സി.സി.ടി.വിയും, അലാം സിസ്റ്റവും കേടുവരുത്തിയാണ് മോഷണം നടത്തിയത്
പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്ക് കുത്തി തുറന്ന് സ്വർണവും പണവും കവർന്നു. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഏഴര കിലോ സ്വർണവും പതിനെട്ടായിരം രൂപയുമാണ് മോഷണം പോയത്. സി.സി.ടി.വിയും, അലാം സിസ്റ്റവും കേടുവരുത്തിയാണ് മോഷണം നടത്തിയത്.
ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോംഗ് റൂമിൻ്റെ അഴികൾ മുറിച്ച് മാറ്റിയാണ് മോഷണം നടത്തിയത്. ശനിയും ഞായറും ബാങ്ക് തുറന്നിരുന്നില്ല. തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവർച്ച നടന്നതായി തിരിച്ചറിഞ്ഞത്.