< Back
Kerala

Kerala
പാലക്കാട് ഡിസിസി പ്രസിഡന്റിന്റെ കത്ത് പുറത്തുവന്നത് അന്വേഷിക്കും: കെ. സുധാകരൻ
|27 Oct 2024 1:42 PM IST
കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാണ് ഡിസിസി ആവശ്യപ്പെട്ടിരുന്നത്.
തിരുവനന്തപുരം: പാലക്കാട് സ്ഥാനാർഥി നിർണയത്തെക്കുറിച്ച് ഡിസിസി പ്രസിഡന്റ് അയച്ച കത്ത് പുറത്തുവന്നത് അന്വേഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് പല പേരുകളും വന്നിട്ടുണ്ട്. ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം കത്ത് പുറത്തുവന്നത് ഗൗരവമായാണ് കാണുന്നതെന്നും സുധാകരൻ പറഞ്ഞു.
പാലക്കാട് കെ. മുരളീധരനെ സ്ഥാനാർഥിയാക്കണമെന്നാണ് ഡിസിസി ആവശ്യപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച് കെപിസിസിക്കും എഐസിസിക്കും അയച്ച കത്താണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചൂടേറിയ പ്രചാരണം നടക്കുന്നതിനിടെ പാർട്ടിയെ പ്രതിസന്ധിയിലാക്കി കത്ത് പുറത്തുവന്നത് എങ്ങനെയെന്നതാണ് പാർട്ടി അന്വേഷിക്കുന്നത്.