< Back
Kerala

Kerala
സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ പാലക്കാട് ജില്ല ഓവറോൾ ചാമ്പ്യൻമാർ
|12 Nov 2022 6:12 PM IST
മലപ്പുറം, കണ്ണൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി
കൊച്ചി: സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പാലക്കാട് ജില്ല. മലപ്പുറം, കണ്ണൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനം നേടി. ഇടുക്കി ജില്ലയിലെ ഫാത്തിമ മാത എച്ച്എസ്എസ് കൂമ്പൻപാറയാണ് ശാസ്‌ത്രോത്സവത്തിൽ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടത്.
സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. പുരസ്‌കാര വിതരണം മന്ത്രി ആന്റണി രാജുവും മന്ത്രി പി രാജീവും നിർവഹിച്ചു. മൂന്ന് ദിവസങ്ങളിലായി എറണാകുളം ജില്ലയിൽ നടന്ന മേളയിൽ ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
Palakkad District Overall Champions in State School Science Fair