< Back
Kerala

Kerala
പാലക്കാട് വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച് കവർച്ചാശ്രമം; ഒരാൾ പിടിയിൽ
|11 Nov 2022 8:28 AM IST
ഇരുവരും വീട്ടിൽ തനിച്ചായിരുന്നു
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച് കവർച്ചാശ്രമം. സുന്ദരേശൻ (72), അംബികാദേവി (58) എന്നിവരെയാണ് വെട്ടിപ്പരിക്കേല്പിച്ചത്. സംഭവത്തിൽ തമിഴ്നാട് പഴനി സ്വദേശി ബാലനെ പോലീസ് പിടികൂടി.
പുലർച്ചെ 2.30ഓടെ ഒറ്റപ്പാലത്തെ പാലപ്പുറത്താണ് സംഭവം നടന്നത്. കവർച്ചാ ശ്രമം തടയാൻ ശ്രമിച്ചപ്പോഴാണ് വൃദ്ധ ദമ്പതികളെ ബാലൻ വെട്ടിപ്പരിക്കേൽപിച്ചത്. അംബികയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുന്ദരേശന്റെ പുറത്തും തലക്കുമാണ് വെട്ടേറ്റത്. ഇരുവരും വീട്ടിൽ തനിച്ചായിരുന്നു. ഒറ്റപ്പാലം പൊലീസ് വീട്ടിലെത്തി തെളിവെടുപ്പ് നടത്തുകയാണ്.