< Back
Kerala

Kerala
പാലക്കാട് പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിൽ; രമേശ് ചെന്നിത്തല
|20 Oct 2024 4:00 PM IST
പ്രശ്നങ്ങൾ പാർട്ടി ഫോറത്തിലാണ് ഉന്നയിക്കേണ്ടതെന്നും രമേശ് ചെന്നിത്തല
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
'പ്രശ്നങ്ങളുള്ള നേതാക്കൾ പാർട്ടി ഫോറത്തിലാണ് ഉന്നയിക്കേണ്ടത്. നേരിട്ട് പത്രസമ്മേളനം നടത്തി പ്രശ്നങ്ങൾ പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല' എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.