< Back
Kerala

Kerala
ചുട്ടുപൊള്ളി പാലക്കാട്; രാത്രിയിലും ചൂടിന് കുറവില്ല
|21 April 2023 7:41 AM IST
ജില്ലയുടെ മിക്കഭാഗങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത ചൂട് തുടരുന്നു. രാത്രിയിലും ചൂടിന് കുറവില്ല. വരും ദിവസങ്ങളിൽ വേനൽ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ജില്ലയുടെ മിക്കഭാഗങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്.
ഈ വർഷം മാർച്ചിൽ ചൂട് കുറവായിരുന്നു. എന്നാൽ ഏപ്രിൽ തുടക്കം മുതൽ താപനില വലിയ തോതിൽ ഉയർന്നു. കോൺക്രീറ്റ് കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് രാത്രിയിലും വലിയ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം ഇടവിട്ട് വേനൽ മഴ ലഭിച്ചതിനാൽ ചൂടിന് ശമനമുണ്ടായിരുന്നു. ഇത്തവണ വേനൽ മഴ വളരെ കുറവാണ്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ജില്ലയിൽ വലിയ ജലക്ഷാമം നേരിടേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്.