< Back
Kerala

Kerala
പാലക്കാട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
|13 April 2022 2:47 PM IST
ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. ഒടുകിൻചോട് കൊച്ചുപറമ്പിൽ എൽസി (58) ആണ് മരിച്ചത്. കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് അപ്പച്ചൻ എന്ന വർഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയെ താൻ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞ് ഇയാൾ ഇന്ന് ഉച്ചക്ക് 12.30ന് വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചിരുന്നു. പൊലീസ് തിരിച്ചു വിളിച്ചപ്പോൾ ഇയാൾ ഫോൺ എടുത്തില്ല. ഉടൻ പൊലീസ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ തൂങ്ങകിടക്കുന്ന നിലയിലും കണ്ടെത്തുകയായിരുന്നു. തുടർന്ന് വർഗീസിനെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Palakkad husband hacks wife to death