< Back
Kerala
പാലക്കാട് കൽപ്പാത്തി രഥോത്സവം സമാപിച്ചു
Kerala

പാലക്കാട് കൽപ്പാത്തി രഥോത്സവം സമാപിച്ചു

Web Desk
|
16 Nov 2025 9:50 PM IST

ദേവരഥ സംഗമം കാണാൻ ആയിരങ്ങളാണ് കൽപ്പാത്തിയിലേക്ക് എത്തിയത്

പാലക്കാട്: കൽപ്പാത്തി രഥോത്സവം സമാപിച്ചു. ദേവരഥ സംഗമം കാണാൻ ആയിരങ്ങളാണ് കൽപ്പാത്തിയിലേക്ക് എത്തിയത്. മൂന്ന് ക്ഷേത്രങ്ങളിലെ അഞ്ച് രഥങ്ങളാണ് തേരുമുട്ടിയിൽ സംഗമിച്ചത്.

കൽപ്പാത്തിയിലെ അഗ്രഹാര വീഥിയിലൂടെയു ഉള്ള രഥോത്സവത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ട്. തഞ്ചാവൂരിൽ നിന്നും കുടിയേറിയ തമിഴ് ബ്രാഹ്മണരുടെ ആഘോഷമിന്ന് ജനകീയ ഉത്സവമാണ്. വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെയും, ചാത്തപുരം മഹാഗണപതി ക്ഷേത്രം, ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിലെയും രഥങ്ങൾ മൂന്ന് ദിവസം അഗ്രഹാര വീഥിയിലൂടെ പ്രയാണം നടത്തി തേരു മുട്ടിയിൽ സംഗമിക്കും.

രഥോത്സവം കാണാനും തേരുകൾ വലിക്കാനുമായി വിവിധയിടങ്ങളിൽ നിന്നും ആയിരത്തിലധികം ആളുകളാണ് കൽപ്പാ‌ത്തിയിലെത്തിയത്. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കലാകരൻമാർ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ഉള്ളവർ രഥോത്സവത്തിന് എത്തി. ഇനി അടുത്ത രഥോത്സവത്തിനായുള്ള ഒരു വർഷത്തെ കാത്തിരിപ്പാണ്.

Similar Posts