< Back
Kerala

Kerala
പാലക്കാട് കൽപ്പാത്തി രഥോത്സവം: ദേവരഥ സംഗമം ഇന്ന്
|15 Nov 2024 8:24 AM IST
ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളുടെ നേതാക്കളും ഇന്ന് കൽപ്പാത്തിയിലെത്തും
പാലക്കാട്: പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥ സംഗമം ഇന്ന് നടക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളുടെ നേതാക്കളും വോട്ടഭ്യർഥിക്കുവാനായി ഇന്ന് കൽപ്പാത്തിയിലെത്തും.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിന് മുന്നിലെ തേരുമുട്ടിയിൽ ഇന്ന് വൈകിട്ടാണ് രഥ സംഗമം നടക്കുക. ചടങ്ങിന് സാക്ഷിയാകാൻ ആയിരങ്ങൾ ഇന്ന് കല്പാത്തിയിലേക്ക് എത്തും. രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.