< Back
Kerala

Kerala
പാലക്കാട് കൽപാത്തി രഥോത്സവം സമാപിച്ചു
|17 Nov 2021 7:37 AM IST
വലിയ രഥങ്ങൾ വലിക്കാൻ കൂടുതൽ ആളുകളുടെ സേവനം ആവശ്യമുള്ളതിനാൽ ചെറിയ രഥങ്ങൾ മാത്രമാണ് ഇത്തവണ ഉത്സവത്തിനുണ്ടായിരുന്നത്
കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദേവരഥ സംഗമം ഒഴിവാക്കി നടന്ന പാലക്കാട് കൽപാത്തി രഥോത്സവം സമാപിച്ചു. വലിയ രഥങ്ങൾ വലിക്കാൻ കൂടുതൽ ആളുകളുടെ സേവനം ആവശ്യമുള്ളതിനാൽ ചെറിയ രഥങ്ങൾ മാത്രമാണ് ഇത്തവണ ഉത്സവത്തിനുണ്ടായിരുന്നത്. 10 ദിവസമായി തുടരുന്ന കൽപാത്തി രഥോത്സവം ഇന്നലെ വൈകുന്നേരം സമാപിച്ചു. നാലു ക്ഷേത്രങ്ങളും പ്രത്യേകം രഥ പ്രയാണം നടത്തി.
സാധാരണ രഥോത്സവത്തിന്റെ അവസാന ദിവസം കൽപാത്തി അഗ്രഹാര വീഥി മുഴുവൻ ജനങ്ങൾ നിറഞ്ഞ് കവിയുമായിരുന്നു. എന്നാൽ ഇക്കുറി കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അധികം വിശ്വാസികളെത്തിയിട്ടില്ല. സുരക്ഷ ഒരുക്കാൻ പൊലിസിനെ കൂടാതെ 10 സെക്ടറൽ മജിസ്‌ട്രേറ്റ്മാരെയും ചുമതലപെടുത്തിയിരുന്നു. അടുത്തവർഷമെങ്കിലും രഥ സംഗമത്തോടെ രഥോത്സവം നടത്താൻ കഴിയുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.