< Back
Kerala
പാലക്കാട് കരിമ്പയിൽ ഗർഭിണിയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് പൊലീസ്; ഭർത്താവ് റിമാൻഡിൽ
Kerala

പാലക്കാട് കരിമ്പയിൽ ഗർഭിണിയെ കഴുത്തുഞെരിച്ച് കൊന്നതെന്ന് പൊലീസ്; ഭർത്താവ് റിമാൻഡിൽ

Web Desk
|
24 Jun 2024 7:00 PM IST

ഇന്നലെ പുലർച്ചെയാണ് കരിമ്പ വെട്ടം സ്വദേശിനി സജിതയെ (26) വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്: പാലക്കാട് കരിമ്പയിൽ ഗർഭിണിയുടെ മരണത്തിൽ ഭർത്താവ് നിഖിലിനെ കോടതി റിമാൻ്റ് ചെയ്തു. നിഖിൽ സജിതയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് കരിമ്പ വെട്ടം സ്വദേശിനി സജിതയെ (26) വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹം. കഴുത്തിൽ മുറിപ്പാടുകളുമുണ്ടായിരുന്നു. ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയതായും മദ്യപിച്ചെത്തി പതിവായി വഴക്ക് കൂടുന്ന ശീലക്കാരനാണ് നിഖിലെന്നും നാട്ടുകാരും ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിരുന്നു.

സജിതയെ ഉപദ്രവിച്ച ശേഷം നിഖില്‍ രണ്ട് കുട്ടികളെയും കൊണ്ട് രാത്രിയില്‍ പോണ്ടിച്ചേരിയിലേക്ക് കടക്കുകയായിരുന്നു. കല്ലടിക്കോട് പൊലീസ് അറിയിച്ചതിനെത്തുടര്‍ന്ന് സേലത്ത് വച്ച് തമിഴ്നാട് പൊലീസാണ് നിഖിലിനെ പിടികൂടിയത്.

Similar Posts