< Back
Kerala
സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്കുവച്ചതിന് നേതാക്കൾ അധിക്ഷേപിച്ചു; പാലക്കാട്ട് മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ
Kerala

'സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്കുവച്ചതിന് നേതാക്കൾ അധിക്ഷേപിച്ചു'; പാലക്കാട്ട് മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ

Web Desk
|
22 March 2026 10:11 AM IST

ഷൊർണൂരിൽ നടന്ന പരിപാടിയിലാണ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നത്

പാലക്കാട്: മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി വി.കെ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാടയണിയിച്ച് ഭാരതീയ ജനത പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഷൊർണൂരിൽ നടന്ന പരിപാടിയിലാണ് മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നത്.

ഷൊര്‍ണൂരിലെ ബിജെപി സ്ഥാനാര്‍ഥി ശങ്കു ടി. ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമെന്ന് ജയലക്ഷ്മി പ്രതികരിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതാക്കള്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുറിയിട്ടതിന്റെ പേരില്‍ പോലും തന്നോട് മോശമായി പെരുമാറിയെന്നും ജയലക്ഷ്മി പറഞ്ഞു.

തന്റെ മകളുടെ വിവാഹ ഫോട്ടോ പങ്കുവച്ചതിനാണ് ജയലക്ഷ്‌മിയെയും കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിച്ചതെന്ന് സുരേഷ് ഗോപി വിമർശിച്ചു.

Similar Posts