< Back
Kerala

Kerala
പാലക്കാട്ട് വൻ ലഹരിവേട്ട; പത്ത് കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ
|11 Aug 2022 6:12 PM IST
ഇടുക്കി സ്വദേശി അനീഷ് കുര്യൻ, കണ്ണൂർ കേളകം സ്വദേശി ആൽബിൻ എന്നിവരാണ് പിടിയിലായത്
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനില്‍ വന്‍ ലഹരിവേട്ട. പത്ത് കോടി വിലവരുന്ന അഞ്ച് കിലോ ഹാഷിഷ് ഓയിലുമായി രണ്ട്പേര്‍ അറസ്റ്റില്‍. പാലക്കാട് എക്സൈസ് സ്‌ക്വാഡും റെയിൽവേ സംരക്ഷണ സേനയും നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
ഇടുക്കി സ്വദേശി അനീഷ് കുര്യൻ, കണ്ണൂർ കേളകം സ്വദേശി ആൽബിൻ എന്നിവരാണ് പിടിയിലായത്. വിശാഖപട്ടണത്തു നിന്ന് ഹാഷിഷ് ഓയിൽ വാങ്ങി, ട്രെയിൻ മാർഗം കൊച്ചിയിലെത്തിച്ച്, വിമാനമാർഗം മലേഷ്യ, മാലിദ്വീപ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് കടത്തുന്ന സംഘത്തിലെ കണ്ണികളാണിവര്‍. ഓണക്കാലത്ത് യാത്രക്കാർ കൂടുതലുള്ളത് ലഹരിക്കടത്തുകാർ മറയാക്കുന്നുണ്ട്.