Kerala

Kerala
ഇളകാതെ പാലക്കാടന്‍ കോട്ട; സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ കിരീടം നിലനിര്‍ത്തി പാലക്കാട്
|20 Oct 2023 4:30 PM IST
സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി കിരീടം നിലനിർത്തി
കുന്നംകുളം: 65-ാ മത് സംസ്ഥാന സ്‌കൂൾ കായികോത്സവം സമാപിച്ചു. നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് 231 പോയിന്റോടെ കിരീടം നിലനിർത്തി. 151 പോയിന്റോടെ മലപ്പുറമാണ് രണ്ടാമത്. സ്‌കൂളുകളിൽ നിലവിലെ ചാമ്പ്യൻമാരായ ഐഡിയൽ കടകശ്ശേരി 57 പോയിന്റുമായി കിരീടം നിലനിർത്തി. മാർബേസിൽ കോതമംഗലത്തെ അവസാന നിമിഷം പിന്നിലാക്കിയാണ് ഐഡിയൽ കടകശ്ശേരിയുടെ കിരീട നേട്ടം. കഴിഞ്ഞ വർഷം ഏഴു സ്വർണം നേടിയ ഐഡിയൽ ഇത്തവണ അഞ്ചു സ്വർണമാണ് സ്വന്തമാക്കിയത്.
87 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തും 73 പോയിന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമാണ്. സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിലെ സ്വർണ നേട്ടത്തിന് പിന്നാലെ പാലക്കാടിന്റെ ജ്യോതിക എം ട്രിപ്പിളടിക്കുകയും ചെയ്തു.