< Back
Kerala

Kerala
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ഒരു പ്രതി കൂടി പിടിയിൽ
|2 Dec 2021 7:44 PM IST
പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളാണ് പിടിയിലായത്
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിലെ ഒരു പ്രതി കൂടി പിടിയിൽ. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളാണ് പിടിയിലായത്. തിരിച്ചറിയൽ പരേഡ് നടക്കാനുള്ളതിനാൽ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളടക്കം രണ്ട് പോപ്പുലർ ഫ്രണ്ട് ഭാരവാഹികൾ നേരത്തെ അറസ്റ്റിലായിരുന്നു. അഞ്ചുപേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസ് പറഞ്ഞിരുന്നത്.