< Back
Kerala

Kerala
പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പ്രതികളായ 10 എസ്‍ഡിപിഐ പ്രവർത്തകർക്ക് ജാമ്യം
|2 April 2025 11:32 AM IST
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്.
പാലക്കാട്: ആര്‍എസ്എസ് നേതാവ് പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 10 എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്. എസ്‍ഡിപിഐ പ്രവർത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസർ, എച്ച് ജംഷീർ, ബി ജിഷാദ്,അഷ്‌റഫ് മൗലവി,സിറാജുദ്ദീൻ,അബ്ദുൽ ബാസിത്,അഷ്‌റഫ്,മുഹമ്മദ് ഷെഫീഖ്,ജാഫർ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്
നേരത്തെ എന്‍ഐഎ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ 17 പ്രതികൾക്ക് മുമ്പ് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, പി വി ബാലകൃഷ്ണൻ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.