< Back
Kerala

Kerala
പാലക്കാട് ശ്രീനിവാസൻ വധക്കേസ്: പ്രതികളായ 10 എസ്‍ഡിപിഐ പ്രവർത്തകർക്ക് ജാമ്യം
|2 April 2025 5:05 PM IST
ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, പി.വി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി
പാലക്കാട്: പാലക്കാട് ബിജെപി നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 10 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. യുഎപിഎ ചുമത്തപ്പെട്ട കേസില്‍ 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം നല്‍കിയത്.
ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, പി.വി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസിലെ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.