< Back
Kerala

Kerala
പാലക്കാട് ശ്രീനിവാസൻ വധം; ഒരാൾകൂടി അറസ്റ്റിൽ
|5 May 2022 8:39 AM IST
പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് അറസ്റ്റിലായത്
പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പട്ടാമ്പി സ്വദേശി സാജിദാണ് അറസ്റ്റിലായത്. പ്രതികളുടെ വാഹനം പൊളിച്ച ആക്രിക്കട ഉടമയാണ് സാജിദ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.
കഴിഞ്ഞ ദിവസം കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയെയും സഹായികളായ അബ്ദുൾ നാസർ, ഹനീഫ, കാജാ ഹുസൈൻ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. മറ്റുപ്രതികളെ ബൈക്കുകൾ പൊളിച്ചു മാറ്റിയ ഓങ്ങല്ലൂരിലെ വർക്ക് ഷോപ്പിൽ തെളിവെടുപ്പിനായി കൊണ്ടുപോവുകയും ചെയ്തിരുന്നു. തെളിവെടുപ്പില്‍ പൊളിച്ചു മാറ്റിയബൈക്കുകളുടെ നമ്പർ പ്ലേറ്റ് ലഭിച്ചു.