< Back
Kerala

Kerala
പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
|19 March 2024 4:32 PM IST
പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖ് ആണ് പിടിയിലായത്.
പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോപുലർ ഫ്രണ്ട് മുൻ നേതാവായ ഷഫീഖിനെ കൊല്ലത്ത് നിന്നാണ് എൻ.ഐ.എ പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഷഫീഖ് കേസിലെ 65-ാം പ്രതിയാണ്. പി.എഫ്.ഐയുടെ ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു ഷഫീഖ് എന്നാണ് എൻ.ഐ.എ പറയുന്നത്.
കേസിലെ ഒന്നാം പ്രതിയായ കെ.സി അഷ്‌റഫിനെ കൃത്യത്തിനായി നിയോഗിച്ചത് ഷഫീഖ് ആണെന്നും എൻ.ഐ.എ പറയുന്നു. 2022 ഏപ്രിൽ 16നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. കേസിൽ ആദ്യ കുറ്റപത്രം 2023 മാർച്ചിലും രണ്ടാമത്തെ കുറ്റപത്രം അതേവർഷം നവംബറിലും എൻ.ഐ.എ സമർപ്പിച്ചിരുന്നു.