< Back
Kerala
പാലക്കാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് പരിക്ക്
Kerala

പാലക്കാട് തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് പരിക്ക്

Web Desk
|
27 Aug 2022 6:16 PM IST

ചാലിപ്പുറം സ്വദേശിയായ കുട്ടിയെ വീട്ടുമുറ്റത്ത് വെച്ചാണ് നായ ആക്രമിച്ചത് .

പാലക്കാട്: പാലക്കാട് കൂറ്റനാട് അഞ്ച് വയസുകാരിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചാലിപ്പുറം സ്വദേശിയായ കുട്ടിയെ വീട്ടുമുറ്റത്ത് വെച്ചാണ് നായ ആക്രമിച്ചത്.

പെൺകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിച്ച് കുത്തിവെപ്പ് നൽകി.കുട്ടിയുടെ മുഖത്തും കയ്യിലും പുറത്തും കാലിലും നായയുടെ കടിയേറ്റു. നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണ്. പാലക്കാട് നഗരത്തിലും സമീപപ്രേേദശങ്ങളിലും കഴിഞ്ഞ കുറച്ചു നാളുകളായി തെരുവുനായ ആക്രമണം രൂക്ഷമാണെന്ന പരാതിയുണ്ട്.

.


Related Tags :
Similar Posts