< Back
Kerala
പാലക്കാട് മുങ്ങി മരിച്ചത് മൂന്ന് സഹോദരിമാര്‍; ദുരന്തം പിതാവിന്റെ കൺമുന്നിൽ
Kerala

പാലക്കാട് മുങ്ങി മരിച്ചത് മൂന്ന് സഹോദരിമാര്‍; ദുരന്തം പിതാവിന്റെ കൺമുന്നിൽ

Web Desk
|
30 Aug 2023 7:06 PM IST

ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് സഹോദരികളായ മൂന്നു പേർ മുങ്ങി മരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അക്കര വീട്ടിൽ റഷീദിന്റെ മക്കളായ റിൻഷി (18), നിഷിത (26), റമീഷ ( 23 ) എന്നിവരാണ് മരിച്ചത്. അപ്രതീക്ഷിത ദുരന്തത്തിന്റെ നടുക്കത്തിലാണ് ഒരു നാട്.

വിവാഹം കഴിഞ്ഞ റമീഷയും നാഷിദയും അവധിക്ക് സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു. സമീപത്തുള്ള പെരുങ്കുളത്തിൽ കുളിക്കാൻ ഇരുവരും ഇളയ സഹോദരിയായ റിൻഷിക്കൊപ്പം പോയത്. ഇതിനിടെ കൂട്ടത്തിൽ ഒരാൾ കുളത്തിൽ മുങ്ങി. മറ്റു രണ്ടു പേർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവരും മുങ്ങി. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൂവരെയും കരയ്ക്കെത്തിച്ചത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സഹോദരികൾ അപടകത്തിൽ പെടുന്ന സമയത്ത് കുറച്ച് അകലെയായി പിതാവ് റഷീദ് അലക്കുന്നുണ്ടായിരുന്നു. മക്കളുടെ മരണം കൺമുൻപിൽ കണ്ടതിന്റെ ആഘാതത്തിലാണ് പിതാവ്. റഹ്മാനാണ് റമീഷയുടെ ഭർത്താവ്. ഷാഫിയാണ് നാഷിദയുടെ ഭർത്താവ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാളെ സംസ്കരിക്കും.

Similar Posts