< Back
Kerala

Kerala
പാലക്കാട് ട്രെയിൻതട്ടി കാട്ടാന ചരിഞ്ഞു
|14 Oct 2022 8:47 AM IST
കാട്ടനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല
പാലക്കാട് കഞ്ചിക്കോടിൽ ട്രെയിൻതട്ടി കാട്ടാന ചരിഞ്ഞു. കന്യാകുമാരി- അസം വിവേക് എക്‌സ്പ്രസാണ് ഇടിച്ചത്. കൊട്ടാമുട്ടി ഭാഗത്ത് വെച്ചാണ് ആനയെ ട്രെയിൻ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആന തെറിച്ച് ട്രാക്കിന് പുറത്ത് വീണതിനാൽ ട്രയിൻ ഗതാതഗതത്തിൽ തടസങ്ങൾ ഉണ്ടായിട്ടില്ല.
കാട്ടനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ താമസിച്ചാണ് സ്ഥലത്തെത്തിയത്. സംഭവത്തിൽ കേസെടുത്തതായി സിസിഎഫ് കെ വിജയാനന്ദൻ പറഞ്ഞു. 45 കിലോമീറ്റർ വേഗ പരിധി ലംഘിച്ചോ എന്ന പരിശോധിക്കും. സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.