< Back
Kerala

Kerala
പാലത്തായി കേസ്; പത്മരാജനെ സർവീസിൽ നീക്കം ചെയ്യാൻ നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി
|15 Nov 2025 8:31 PM IST
'വിഷയത്തിൽ മാനേജർ സ്വീകരിച്ച നടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്'
തിരുവനന്തപുരം: പാലത്തായി കേസിൽ ശിക്ഷിക്കപ്പെട്ട പത്മരാജനെ സർവീസിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശം നൽകിയതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിദ്യാഭ്യാസമന്ത്രി അറിയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പൊതുവിദ്യാഭ്യാസ ഡയറക്ടർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകിയ നിർദേശം.
കണ്ണൂർ പാലത്തായി യുപി സ്‌കൂൾ അധ്യാപകൻ പത്മരാജനെതിരായ പോക്‌സോ കേസിൽ തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ച സാഹചര്യത്തിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ അദ്ധ്യായം XIV-A, ചട്ടം 77-A
പ്രകാരമുള്ള തുടർ നടപടി സ്വീകരിച്ച് ഇയാളെ സേവനത്തിൽ നിന്നും നീക്കം ചെയ്യുന്നതിന് സ്‌കൂൾ മാനേജർക്ക് അടിയന്തിര നിർദ്ദേശം നൽകുന്നതിന് ചുമതലപ്പെടുത്തി. ഈ വിഷയത്തിൽ മാനേജർ സ്വീകരിച്ച നടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകി.