< Back
Kerala

Kerala
കുമ്പള സ്കൂളിൽ ഫലസ്തീൻ വിഷയമാക്കിയുള്ള മൈം തടഞ്ഞതിൽ ജില്ലാ കലക്ടർക്ക് ഇന്ന് റിപ്പോർട്ട് നൽകും; അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത
|5 Oct 2025 6:26 AM IST
നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും
കാസർകോട്: കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം തടഞ്ഞ സംഭവത്തിൽ പൊലീസും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറും ഇന്ന് ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചിരുന്നു.
നിർത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകർ തടസ്സപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും. മൈം ഷോ തടസ്സപ്പെടുത്തി കലോത്സവം നിർത്തി വെച്ച അധ്യാപകർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന.
സ്കൂളിൽ വെള്ളിയാഴ്ചയാണ് ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം അധ്യാപകർ തടഞ്ഞത്. മൈം ഷോ പൂർത്തിയാവുന്നതിന് മുൻപേ അധ്യാപകർ സ്റ്റേജിൽ കയറി കർട്ടൻ താഴ്ത്തുകയായിരുന്നു.