< Back
Kerala
പാലിയേക്കര ടോള്‍ വിലക്ക് തുടരും; തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് ഹൈക്കോടതി
Kerala

പാലിയേക്കര ടോള്‍ വിലക്ക് തുടരും; തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് ഹൈക്കോടതി

Web Desk
|
18 Sept 2025 11:25 AM IST

ഗതാഗത പ്രശ്നം പൂര്‍ണമായും പരിഹരിച്ചില്ലെന്ന് ഗതാഗത മാനേജ്മെൻ്റ് കമ്മിറ്റി കോടതിയെ അറിയിച്ചു

കൊച്ചി: പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരണോ എന്നതിൽ തിങ്കളാഴ്ച അന്തിമതീരുമാനമുണ്ടാകുമെന്ന് ഹൈക്കോടതി.ഗതാഗത പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ചിട്ടില്ലെന്ന് ഗതാഗത മാനേജ്മെൻ്റ് കമ്മിറ്റി കോടതിയെ അറിയിച്ചു. ഹരജി നാളെ വീണ്ടും പരിഗണിക്കും. പാലിയേക്കരയിലെ ടോള്‍ വിലക്ക് ഉത്തരവ് മരവിപ്പിക്കണമെന്ന് ദേശീയപാത അതോറിറ്റി കോടതിയില്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ ഈ ആവശ്യം കോടതി തള്ളിയിരുന്നു.

ദേശീയപാതയിലെ ഗതാഗത തടസ്സം നേരിടുന്ന പ്രദേശങ്ങളിൽ പ്രശ്‌ന പരിഹാരത്തിനായി സ്വീകരിച്ച നടപടിികളെക്കുറിച്ച് ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും കോടതി വ്യക്തമാക്കി. അതുവരെ ടോൾ പിരിക്കാൻ പാടില്ലെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം രൂപവത്കരിച്ച ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള സമിതി ദേശീയപാത പരിശോധിച്ച ശേഷം റിപ്പോർട്ട് കോടതയിൽ സമർപ്പിച്ചിരുന്നു.എന്നാൽ ഈ റിപ്പോർട്ടിന് വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.


Similar Posts