< Back
Kerala

Kerala
വാട്ടെന്ത്..വേർ എവിടെ...; വൈറലായി പള്ളിക്കൽ സ്‌കൂളിലെ കുട്ടികളുടെ പാട്ട്
|28 Jun 2023 9:26 AM IST
പള്ളിക്കൽ എ.യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ഷൈമയാണ് ഇംഗ്ലീഷ് പഠനപ്പാട്ട് മനോഹരമായി ആലപിച്ചത്.
ഇംഗ്ലീഷ് ഭാഷാപഠനം പലർക്കും കീറാമുട്ടിയാണ്. തെറ്റിപ്പോവുമോ എന്ന് ഭയന്ന് ഇംഗ്ലീഷ് സംസാരിക്കാൻ ഭയക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വ്യത്യസ്തമായ രീതിയിൽ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പള്ളിക്കൽ എ.യു.പി സ്‌കൂളിലെ അധ്യാപിക ഹനാൻ ആണ് കുട്ടികൾക്ക് പാട്ടിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. നാലാം ക്ലാസ് വിദ്യാർഥി ഷൈമ മനോഹരമായി ആലപിച്ചതോടെ പാട്ട് വൈറലായി.
ഇംഗ്ലീഷ് ടെക്സ്റ്റ് ബുക്ക് എടുക്കാൻ പറയുമ്പോൾ തന്നെ കുട്ടികൾക്ക് പേടിയായിരുന്നു. ഇതെങ്ങനെ പരിഹരിക്കാമെന്ന ചിന്തയിലാണ് പാട്ടിലൂടെ പഠിപ്പിക്കാൻ തീരുമാനിച്ചതെന്ന് അധ്യാപികയായ ഹനാൻ പറഞ്ഞു. കഴിഞ്ഞ വർഷം ഇത്തരത്തിൽ പരിശീലിപ്പിച്ച കുട്ടികളിൽ മികച്ച ആശയവിനിമശേഷി കൈവന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.