< Back
Kerala

Kerala
പള്ളിപ്പുറം വാഹനാപകടം; ചികിത്സയിലിരുന്ന യുവതിയും മരിച്ചു
|22 May 2023 5:17 PM IST
ഇതോടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
തിരുവനന്തപുരം: പള്ളിപ്പുറം വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മണമ്പൂര്‍ സ്വദേശി അനു (23) വാണ് മരിച്ചത്. ഇതോടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
അനുവിന്റെ നാലു ദിവസം പ്രായമായ പെൺകുഞ്ഞും അമ്മൂമ്മ ശോഭയും ഓട്ടോ ഡ്രൈവർ സുനിലും നേരത്തെ മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ അപകടം.
പ്രസവം കഴിഞ്ഞ് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ചായിരുന്നു അപകടം. കുഞ്ഞിന്‍റെ അമ്മയും അച്ഛനും പരിക്കേറ്റ് ചികിത്സയിലാണെന്നാണ് വിവരം.