< Back
Kerala

Kerala
പള്ളിയോടം മറിഞ്ഞ് അപകടം: കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു
|11 Sept 2022 6:19 AM IST
ചെന്നിത്തല സ്വദേശി രാഗേഷിനായാണ് തെരച്ചിൽ.
ആലപ്പുഴ ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു. ചെന്നിത്തല സ്വദേശി രാഗേഷിനായാണ് തെരച്ചിൽ. രാഗേഷ് ഉൾപ്പെടെ 3 പേരെയാണ് ഇന്നലെ അച്ചൻകോവിലാറിൽ കാണാതായത്.
പതിനെട്ടുകാരനായ ആദിത്യൻ, ചെറുകോൽ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പ്ലസ്ടു വിദ്യാർഥിയാണ് ആദിത്യൻ. ചെറുകോൽ സ്വദേശിയാണ് വിനീഷ്. നാവികസേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തെരച്ചിൽ തുടരുകയാണ്.
ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പുറപ്പെട്ട പള്ളിയോടം ഒഴുക്കിൽപ്പെട്ട് മറിയുകയായിരുന്നു. വലിയ പെരുമ്പുഴക്കടവിൽ രാവിലെ 8.00 മണിക്കായിരുന്നു അപകടം. ശക്തമായ ഒഴുക്കും കാറ്റുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ ചെങ്ങന്നൂർ ആര്‍.ഡി.ഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.