< Back
Kerala
പള്ളിയോടം മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു
Kerala

പള്ളിയോടം മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു

Web Desk
|
10 Sept 2022 11:20 AM IST

ചെന്നിത്തല സ്വദേശി ആദിത്യനാണ് മരിച്ചത്

ആലപ്പുഴ: അച്ഛൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ ആദിത്യനാണ് (16) മരിച്ചത്. അപകടത്തിൽ മൂന്നുപേരെ കാണാതായിട്ടുണ്ട്. മറ്റുള്ളവർക്ക് വേണ്ടി തെരച്ചിൽ നടക്കുകയാണ്.

ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ എട്ടരയോടെ വലിയപെരുമ്പുഴക്കടവിലാണ് അപകടം നടന്നത്. പളളിയോടത്തിലേക്ക് കുട്ടികൾ ചാടിക്കയറിയതായി പ്രദേശവാസികൾ പറയുന്നു.

വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. അച്ഛൻകോവിലാറ്റിൽ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ആറന്മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം.

ആദ്യം ഒരാളെ മാത്രം കാണായി എന്നായിരുന്നു വാർത്തകൾ വന്നത്. പിന്നീടാതാണ് രണ്ടുപേരെ കൂടി കാണാതായതായി നാട്ടുകാർ അറിയിച്ചത്. തുടർന്ന് ഇവർക്ക് വേണ്ടി തെരച്ചിൽ നടക്കുകയാണ്. എം.എൽ.എമാരായ രമേശ് ചെന്നിത്തല, സജി ചെറിയാൻ എന്നിവരും സ്ഥലത്തുണ്ട്. കൂടുതൽ ആളുകൾ കയറിയതല്ല അപകടത്തിന് കാരണമെന്ന് സജി ചെറിയാൻ മീഡിയവണിനോട് പ്രതികരിച്ചു. രക്ഷാപ്രവർത്തനം ഊർജിതമാണെന്നും അദ്ദേഹം പറഞ്ഞു.

Similar Posts