< Back
Kerala

Kerala
ശമ്പളത്തിനായി സമരം ചെയ്തവരെ സസ്‌പെന്‍ഡ് ചെയ്ത് പാമ്പാടി റബ്‌കോ മാനേജ്‌മെന്റ്
|25 Jan 2024 9:47 PM IST
ഭിന്നശേഷിക്കാരൻ ഉൾപ്പെടെ ആറ് തൊഴിലാളികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്
കോട്ടയം: പാമ്പാടി റബ്കോയിലെ തൊഴിലാളി സമരത്തിൽ പ്രതികാര നടപടിയുമായി മാനേജ്മെൻറ്. ഭിന്നശേഷിക്കാരൻ ഉൾപ്പെടെ ആറ് തൊഴിലാളികളെ സസ്പെഡ് ചെയ്തു. ശമ്പളത്തിനായി സമരം ചെയ്തവർക്കെതിരെയാണ് നടപടി. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയെന്ന് മാനേജിംഗ് ഡയറക്ടർ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
കമ്പനിയുടെ പ്രവർത്തനം തടസപ്പെടുത്തി, വാഹനങ്ങൾ തടഞ്ഞു , മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തി എന്നീ ആരോപണങ്ങൾ ഉന്നയിച്ചാണ് നടപടി.