< Back
Kerala

Kerala
പാനായിക്കുളം കേസ്: പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു
|21 Sept 2023 1:25 PM IST
എൻ.ഐ.എയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി നടപടി
ന്യൂഡൽഹി: എറണാകുളം പാനായിക്കുളത്ത് സിമി ക്യാമ്പ് നടത്തിയെന്ന കേസിൽ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. പി.എ.ഷാദുലി, അബ്ദുൽ റാസിഖ്, അൻസാർ നദ്‍വി, നിസാമുദ്ദിൻ, ഷമ്മാസ് എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെയാണ് എൻ.ഐ.എ കോടതിയെ സമീപിച്ചത്.
പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെയ്ക്കുകയായിരുന്നു. സുപ്രിംകോടതിയിലെ ജസ്റ്റിസ് ബി.ആർ ഗവായിയുടെ അധ്യക്ഷതയിലെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.