Kerala

Kerala
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു
|17 Sept 2023 7:00 PM IST
ബഷീറലി തങ്ങൾക്ക് കാര്യമായ പരിക്കുകളില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു
കോഴിക്കോട്: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ കോഴിക്കോട്ട് അപകടത്തിൽ പെട്ടു. ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് ആണ് അപകടം. ഇന്നോവ കാർ നിയന്ത്രണംവിട്ട് വൈദ്യുതിക്കാലില്‍ ഇടിക്കുകയായിരുന്നു. ബഷീറലി തങ്ങൾക്ക് കാര്യമായ പരിക്കുകളില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
നായ കാറിന് മുന്നിൽ ചാടിയതോടെ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു.