< Back
Kerala
എ.പി ഉണ്ണികൃഷ്ണന് സ്‌നേഹോപഹാരമായി കാര്‍ സമ്മാനിച്ച് പാണക്കാട് കുടുംബം
Kerala

എ.പി ഉണ്ണികൃഷ്ണന് സ്‌നേഹോപഹാരമായി കാര്‍ സമ്മാനിച്ച് പാണക്കാട് കുടുംബം

Web Desk
|
24 Jun 2021 9:56 PM IST

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍ ഉണ്ണികൃഷ്ണന് കൈമാറി.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദളിത് ലീഗ് നേതാവുമായ എ.പി ഉണ്ണികൃഷ്ണന് കാര്‍ സമ്മാനിച്ച് പാണക്കാട് കുടുംബം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാര്‍ ഉണ്ണികൃഷ്ണന് കൈമാറി.

ബാപ്പയുടെ കാലം മുതല്‍ എ.പി ഉണ്ണികൃഷ്ണന്‍ കുടുംബാംഗത്തെ പോലെയാണ്. ഊണിലും ഉറക്കത്തിലും ബാപ്പയുടെ ചിത്രം നെഞ്ചില്‍ തൂക്കി നടക്കുന്ന ഒരാള്‍. ഒന്നും ഒന്നിനും പകരമല്ല.പ്രത്യേകിച്ചു സ്നേഹബന്ധങ്ങള്‍ക്ക് മുമ്പില്‍.എന്നാലും ഇന്നത്തെ ദിവസം മറ്റെന്തിനേക്കാളും ആഹ്ലാദകരമായി തോന്നുന്നു-സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Similar Posts